July 5, 2026
കേരളത്തിന്റെ മുസ്ലിം പാരമ്പര്യം കാത്തുസൂക്ഷിച്ചത് സമസ്ത

കമ്പിൽ: ആദർശവ്യതിയാനത്തിൽ നിന്ന് കേരളത്തെ സംരക്ഷിക്കുന്നതിൽ സമസ്ത നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി പ്രസ്താവിച്ചു. എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിൽ "100 years one legacy" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആശയ സംവാദങ്ങളിലും മറ്റും ഇസ്ലാമിനെ ചുരുക്കാൻ ശ്രമിച്ച വിഘടന വാദികളുടെ മുനയൊടിച്ച് സർവ്വതലസ്പർശിയായ മതത്തെ പരിചയപ്പെടുത്തുന്നതിൽ സമസ്ത വിജയിച്ചു. മുൻഗാമികളായ സ്വാതികരായ പണ്ഡിതരുടെ മാതൃകയാണ് സമസ്ത എക്കാലത്തും അവലംബമാക്കുന്നതതെന്നും ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി.