പതാക ഉയർന്നു: ജില്ലാ സാഹിത്യോത്സവിന് ഉജ്ജ്വല തുടക്കം.

കമ്പിൽ | 33-ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സ വിന് ഉജ്ജ്വല തുടക്കം. കമ്പിൽ കോളച്ചേരി മുക്ക് സ്റ്റേഡിയ ത്തിൽ സ്വാഗത സംഘം ചെയർ മാൻ ബശീർ അർശദി പതാക ഉയർത്തിയതോടെയാണ് സാ ഹിത്യോത്സവിന് ഔദ്യോഗിക തുടക്കമായത്. സിയാറത്ത് യാ ത്രക്ക് എം മുഹമ്മദ് സഅദി പാ ലത്തുങ്കര നേതൃത്വം നൽകി. ഹസൻ സഖാഫി മയ്യിൽ, മു ഹമ്മദ് റഊഫ് അമാനി നെല്ലി ക്കപ്പാലം, മിദ്ലാജ് സഖാഫി ചോല, മുസ്തഫ സഖാഫി ചേലേരി, അബ്ദുൽ കലാം മൗലവി പാമ്പുരുത്തി തുടങ്ങി യവർ പങ്കെടുത്തു.
സാംസ്കാരിക സംഗമം എം മുഹമ്മദ് സഅദി പാലത്തുങ്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉവൈസ്, സാലിം പാമ്പുരുത്തി, റിനിൽ, പി പി ഖാലിദ് ഹാജി, കെ പി അബ്ദുൽ മനാഫ്, അശ്റ ഫ് കെ എം പി, അശ്റഫ് കെ പി, മുഹമ്മദ് കുഞ്ഞി, ഗോപിനാ ഥൻ സംസാരിച്ചു.
ഐ പി ബി ഒരുക്കിയ പു സ്തക ലോകം പവലിയൻ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ പ്രസാധകരുടെ ആനു കാലിക പുസ്തകങ്ങൾ കലാസ്വാ ദകർക്ക് പുസ്തക ലോകം പവലി യനിൽ ലഭ്യമായിരിക്കും. ഇന്ന് വൈകിട്ട് 'ദി ലിവിംഗ് ആർക്കൈ വ്' സെഷൻ ഫൈസൽ എളേ റ്റിൽ, അബ്ദുർറഹ്മാൻ ഹികമി നേതൃത്വം നൽകും. തുടർന്ന് സയ്യിദ് ഉവൈസ് തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന
ആത്മീയ സംഗമത്തിൽ സി കെ റാശിദ് ബുഖാരി മുഖ്യ പ്രഭാഷ ണം നടത്തും. ബശീർ അർശ ദി വേശാല, ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ, പി കെ കെ തങ്ങൾ, മുഹമ്മദ് മു സ്ലിയാർ കാലടി, മുഹിയദ്ദീൻ ഫൈസി കയരളം പങ്കെടുക്കും.
നാളെ രാവിലെ ഏഴ് മുതൽ സാഹിത്യോത്സവ് മത്സര പരി പാടികൾക്ക് തുടക്കമാകും. ജി
ല്ലയിലെ വിവിധ ഡിവിഷനുക ളിലെ രണ്ടായിരത്തോളം പ്രതിഭകൾ 13 വേദികളിലായി 170 ഓളം മത്സരങ്ങളിൽ മാറ്റുരക്കും. നാളെ വൈകിട്ട് നാലിന് സ്വതന്ത്ര നിരൂ പണ മാധ്യമ സ്ഥാപനമായ 'ദി വയറി'ൻ്റെ സ്ഥാപകനും സോ ഷ്യൽ ആക്ടിവിസ്റ്റുമായ എം കെ വേണു സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.