July 5, 2026
അതിഥിതൊഴിലാളികളുടെ അപരവൽക്കരണം അംഗീകരിക്കാനാവാത്തത്: സി എൻ ജഅ്ഫർ സാദിഖ്

കമ്പിൽ: അതിഥിതൊഴിലാളികളെ അപരവൽക്കരിക്കുന്ന പ്രസ്താവനകളും പ്രവണതകളും അംഗീകരിക്കാൻ സാധിക്കില്ല എന്ന് സി എൻ ജഅ്ഫർ സാദിഖ് പ്രസ്താവിച്ചു. എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സാഹിത്യഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹം സങ്കുചിത ദേശീയ വാദത്തിലേക്ക് ചുരുങ്ങുന്നതിൻ്റെ ഫലമാണിത്. ബംഗ്ലാദേശ് പൗരനാണ് എന്ന് ആരോപിച്ച് അടുത്തിടെ കേരളത്തിൽ അരങ്ങേറിയ ആൾക്കൂട്ടകൊലപാതകം അതിൻ്റെ ഫലമാണ്. അതിഥി തൊഴിലാളികൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വിഭവശേഷികളെ കൊള്ള ചെയ്യുന്നു എന്നാരോപിക്കുന്നവർ ലോകക്രമത്തിൻ്റെ അടിത്തട്ടിനെ മനസ്സിലാക്കാത്തവരാണ്.