July 5, 2026
പുതിയകാലത്തേക്ക് വാതിൽ തുറന്ന് വി ആർ, കരിയർ പവലിയനുകൾ

കമ്പിൽ: മുപ്പത്തി മൂന്നാമത് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവുമായി ബന്ധപ്പെട്ട് സാഹിത്യോത്സവ് നഗരിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന എ ഐ, കരിയർ പവലിയനുകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമാകും. വി ആർ എക്സ്പീരിയൻസ്, ആർട്ട് ലാബ് പവലിയനുകൾ അറിവാന്വേഷകരെ എ ഐ ഉൾപ്പെടെയുള്ള ആനുകാലിക ടെക്നോളജികളിലേക്ക് വഴി നടത്തും. കരിയർ ക്ലിനിക് പവലിയൻ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ- തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തും. സാഹിത്യോത്സവിൽ എ ഐ ടൂളുകൾ ഉപയോഗിച്ചുള്ള മത്സരങ്ങൾ ഉൾപ്പെടെ പുതിയ കാലത്തോട് സംവദിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് എസ് എസ് എഫ് ആവിഷ്കരിക്കുന്നത്.